SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 PM IST

ദുരൂഹതയൊഴിയാത്ത റെയ്നം ഹാൾ

raynham-hall

ലണ്ടൻ : ഇംഗ്ലണ്ടിലെ നോർഫോൾക്കിലുള്ള റെയ്‌നം ഹാൾ എന്ന പടുകൂറ്റൻ ബംഗ്ലാവ്. ഈ ബംഗ്ലാവിന് ഒരു പ്രത്യേകതയുണ്ട്. ബ്രൗൺ നിറത്തിലെ ഗൗൺ ധരിച്ച ഒരു സ്ത്രീയുടേതെന്ന് പറയപ്പെടുന്ന ഒരു പ്രേതം ഇവിടെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന റോബർട്ട് വാൾപോളിന്റെ സഹോദരിയായിരുന്നു ലേഡി ഡൊറോത്തി. 1713ൽ ചാൾസ് ടൗൺഷെന്റ് പ്രഭു ഡൊറോത്തിയെ വിവാഹം കഴിച്ചു. ടൗൺഷെന്റ് പ്രഭുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും റെയ്‌നം ഹാളിലായിരുന്നു താമസം. ടൗൺഷെന്റ് പ്രഭു കടുത്ത ദേഷ്യമുള്ള പ്രകൃതമായിരുന്നു ടൗൺഷെന്റ് പ്രഭുവിന്. ഡൊറോത്തിയ്‌ക്ക് ടൗൺഷെന്റ് പ്രഭു പലകാര്യങ്ങളിലും വിലക്കേർപ്പെടുത്തിയിരുന്നതായും മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. 1726ൽ 39ാം വയസിൽ ദുരൂഹ സാഹചര്യത്തിൽ ഡൊറോത്തി മരിച്ചു. വസൂരിയായിരുന്നു മരണകാരണം എന്നാണ് പറയുന്നത്. മരണശേഷം ഡൊറോത്തിയുടെ പ്രേതത്തെ റെയ്‌നം ഹാളിൽ കണ്ടിട്ടുണ്ടെന്നാണ് പ്രചാരണം. 1835ലാണ് ആദ്യമായി ഇത്തരം റിപ്പോർട്ട് ഉണ്ടായത്. പിന്നീട് പലരും അവകാശവാദമുന്നയിച്ച് മുന്നോട്ട് വന്നിരുന്നു.

ലേഡി ഡൊറോത്തിയുടെ പ്രേതത്തിന്റേതെന്ന് പ്രചരിക്കുന്ന ഒരു ചിത്രമാണ് ' ബ്രൗൺ ലേഡി ഒഫ് റെയ്‌നം'. 1936ൽ ഒരു ആർട്ടിക്കിളിന്റെ ഭാഗമായി റെയ്‌നം ഹാളിലെത്തിയ കൺട്രി ലൈഫ് മാഗസിനിലെ രണ്ട് ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രമാണത്. ബംഗ്ലാവിന്റെ കോണിപ്പടികളുടെ ചിത്രമെടുക്കുന്നതിനിടെയാണ് ബ്രൗൺ വസ്ത്രമണിഞ്ഞ ഒരു സ്ത്രീയുടെ അവ്യക്ത രൂപം തങ്ങളുടെ ക്യാമറയിൽ പതിഞ്ഞതെന്നാണ് ഇവരുടെ വാദം. ഈ ഫോട്ടോ കൺട്രി ലൈഫ് മാഗസിനിലും പിന്നീട് ലൈഫ് മാഗസിനും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഫോട്ടോയിലെ അവ്യക്ത രൂപം ഡബിൾ എക്സ്പോഷറാകാമെന്നും അല്ലെങ്കിൽ ഗ്രീസോ മറ്റോ ലെൻസിൽ വച്ച് കൃത്രിമമായി നിർമിച്ചതോ ആകാമെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RAYNHAM HALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.