SignIn
Kerala Kaumudi Online
Thursday, 25 April 2024 5.13 PM IST

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് സേവാ സമർപ്പൺ അഭിയാനുമായി ബി.ജെ.പി

bjp

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് മുതൽ ഒക്ടോബർ 07 വരെ 'സേവാ സമർപ്പൺ അഭിയാൻ ' ആയി ബി.ജെ.പി ആചരിക്കും. ഇന്ന് ജില്ലയിലെ ആരാധനാലയങ്ങളിൽ മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയും വഴിപാടും നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രാവിലെ 8ന് ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കും. ജില്ലയിൽ നടക്കുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാവും.

നാട്ടികയിൽ 71 ഹെൽത്ത് വളണ്ടിയേഴ്‌സിന് പൾസ് ഓക്‌സി മീറ്റർ വിതരണം ചെയ്യും. തൃശൂരിലെ 71 ശുചീകരണ തൊഴിലാളികൾക്ക് കിറ്റും വിതരണം ചെയ്യും. കർഷക മോർച്ച നടത്തുന്ന 71 കർഷകരേയും ജവാന്മാരെയും ആദരിക്കുന്ന ചടങ്ങിന് ശേഷം തൃശൂർ വടക്കേ സ്റ്റാൻഡിൽ യുവമോർച്ച നടത്തുന്ന പ്രധാനമന്ത്രിയുടെ ജീവിതവും പ്രവർത്തനവും ഉൾക്കൊള്ളിച്ചുള്ള എക്‌സിബിഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ അറിയിച്ചു. പ്രധാനമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ച് ബൂത്തുകളിൽ നിന്ന് പോസ്റ്റ് കാർഡുകൾ അയക്കും. രക്തദാനം, ഉപകരണ വിതരണം, നദികളും കുളങ്ങളും ശുചീകരിക്കൽ, ഭക്ഷ്യധാന്യ വിതരണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിപാടികൾ, വീട് വെച്ച് നൽകൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.