SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.42 AM IST

പ്രധാനമന്ത്രി മോദിയ്‌ക്ക് ഇന്ന് 71ാം പിറന്നാൾ; ആശംസകളുമായി രാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരും

modi-birthday

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ മോദിയ്‌ക്ക് ഇന്ന് 71ാം പിറന്നാൾ. പ്രധാനമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങി മന്ത്രിമാരും വിവിധ നേതാക്കളും മോദിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

നല്ല ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാനും രാജ്യത്തെ നയിക്കാനും സാധിക്കട്ടെയെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തു. സമയത്തിന് മുൻപ് ചിന്തിക്കാനും കഠിനാധ്വാനത്തിലൂടെ പരിഹാരം കാണാനുമാകുമെന്ന് തെളിയിച്ചയാളാണ് പ്രധാനമന്ത്രിയെന്ന് പിറന്നാൾ ആശംസകൾ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു.

വികസനത്തിനും സദ് ഭരണത്തിനും ഉതകുന്ന പല പുതിയ അദ്ധ്യായങ്ങളും കുറിക്കാൻ മോദിയുടെ ഭരണകാലത്ത് കഴിഞ്ഞെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ പ്രധാനമന്ത്രിയ്‌ക്ക് കഴിയട്ടെയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ആശംസിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശപ്രകാരം സേവനമനുഷ്‌ഠിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ധനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, മൻസുഖ് മാണ്ഡവ്യ,സ്‌മൃതി ഇറാനി, പ്രകാശ് ജാവദേക്കർ എന്നിവരും ആശംസകൾ നേർന്നു. പ്രധാനമന്ത്രിയ്ക്ക് മണൽശിൽപമൊരുക്കി പ്രശസ്‌ത മണൽശിൽപ കലാകാരൻ സുദർശൻ പട്‌നായിക് പിറന്നാൾ ആശംസ നേർന്നു. ഒഡീഷയിലെ പുരി ബീച്ചിലാണ് പ്രധാനമന്ത്രിയ്‌ക്ക് പിറന്നാൾ സമ്മാനം ഒരുക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, MODI, BIRTHDAY, PRESIDENT, UNION, MINISTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.