ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധനേടിയ കൃഷ്ണശ്രീയെ തേടി ഫിലിം ക്രിട്ടിക്സ് അവാർഡെത്തി. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ്. ആർ നിർമ്മിച്ച് അശോക്. ആർ. നാഥ് സംവിധാനം ചെയ്ത 'കാന്തി ' എന്ന ചിത്രത്തിലൂടെയാണ് മികച്ച ബാലതാരത്തിനുള്ള 45ാം ഫിലിം ക്രിട്ടിക്സ് അവാർഡിന് കൃഷ്ണശ്രീ അർഹയായത്. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ കഥ പറഞ്ഞ കാന്തിയിൽ, നീലമ്മയുടെ മകൾ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത്. ഥൻ, പച്ച, ചാച്ചാജി തുടങ്ങിയ ചിത്രങ്ങളിലെയും പളുങ്ക്, രണ്ടാം പ്രതി തുടങ്ങിയ ഷോർട്ട് ഫിലിമുകളിലെയും കൃഷ്ണശ്രീയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം നിർമ്മലാഭവൻ സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കൃഷ്ണശ്രീ. എം.ജെ പ്രശസ്ത ചലച്ചിത്ര പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദന്റെ മകളാണ്. പി.ആർ.ഒ അജയ് തുണ്ടത്തിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |