SignIn
Kerala Kaumudi Online
Thursday, 25 April 2024 3.34 AM IST

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം: എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

court

കൊച്ചി: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സി ബി എസ് ഇ മാനേജ്‌മെന്റുകളാണ് ഹർജി നൽകിയത്. നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരെയായിരുന്നു ഹര്‍ജി നൽകിയത്. ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച് തീര്‍പ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2004 ല്‍ സമാനമായ ആവശ്യം ഉയര്‍ന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നു എന്നതാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROFESSIONAL-COURSE-ADMISSION-HIGH-COURT-REJECTED-THE-PETITION OF CBSE MANAGEMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.