SignIn
Kerala Kaumudi Online
Friday, 29 March 2024 5.50 PM IST

കേന്ദ്രമന്ത്രി ഭാവി സുഹൃത്തെന്ന് താക്കറെ: സംഗതി 'തമാശയല്ലെന്ന്' നിരീക്ഷകർ

uddhav-thackeray

മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ, കേന്ദ്രമന്ത്രി റാവു സാഹേബ് ധൻവെയെ 'ഭാവി സുഹൃത്തെന്ന്' വിശേഷിപ്പിച്ചതിനെ ചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നു.

ഔറംഗബാദിലെ ഒരു പരിപാടിക്കിടെയാണ് താക്കറെ, മഹാരാഷ്ട്രയിലെ മറാത്‍വാഡ മേഖലയിൽ നിന്നുള്ള ബി.ജെ.പി നേതാവായ റാവുസാഹിബ് ധൻവെയെ 'സുഹൃത്ത്" എന്നു വിശേഷിപ്പിച്ചത്. 'എന്റെ മുൻ സുഹൃത്ത്, ഞങ്ങൾ വീണ്ടും ഒരുമിച്ചാൽ ഭാവി സുഹൃത്ത്" എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ.

പരിപാടിക്കെത്തിയ എല്ലാവരും ചിരിച്ചെങ്കിലും അതു വെറും തമാശ മാത്രമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏറെക്കാലത്തിനു ശേഷം പഴയ സുഹൃത്തിനെക്കണ്ടപ്പോൾ നടത്തിയൊരു തമാശ മാത്രമാണ് ഇതെന്ന് ഉദ്ധവ് പിന്നീട് പ്രതികരിച്ചു.

'ഒരു കാരണം കൊണ്ടാണ് എനിക്കു റെയിൽവേയോട് ഇഷ്ടം. ട്രാക്ക് മാറാനോ ദിശ മാറാനോ നമുക്ക് സാധിക്കില്ല. എന്നാൽ അവിടെയൊരു വളവുണ്ടെങ്കിൽ നിങ്ങൾക്കു ഞങ്ങളുടെ സ്റ്റേഷനിലെത്താം. പക്ഷേ, എൻജിൻ അപ്പോഴും ട്രാക്കിൽനിന്നു മാറുന്നില്ല."- ഉദ്ധവ് ഇങ്ങനെ പറഞ്ഞത് ബി.ജെ.പി ബന്ധത്തെ സൂചിപ്പിച്ചാണെന്നും വ്യാഖ്യാനമുണ്ട്.

തെറ്റിപ്പിരിഞ്ഞ ബി.ജെ.പി– ശിവസേന ബന്ധം നേരെയാക്കാൻ ഇടയ്ക്ക് ശ്രമങ്ങളുണ്ടായിരുന്നു. ജൂണിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UDDHAV THACKERAY REFERS TO UNION MINISTER AS FUTURE COLLEAGUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.