SignIn
Kerala Kaumudi Online
Thursday, 25 April 2024 4.45 AM IST

സയനോരയ്ക്ക് ഐക്യദാർഢ്യം, അതേഗാനത്തിന് ചുവട് വച്ച് സിത്താരയും സംഘവും

kk

നടി ഭാവനയും കൂട്ടുകാരും പങ്കുവച്ച നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന പാട്ടിനാണ് ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, ഗായിക സയനോര, മൃദുല മുരളി എന്നിവർ നൃത്തച്ചുവടുമായി എത്തിയത്. എന്നാൽ വീഡിയോയ്ക്ക് താഴെ അഭിനന്ദനത്തെക്കാളും വിദ്വേഷം നിറഞ്ഞ കമന്റുകളാണ് ലഭിച്ചത്. ഇതിൽ ഏറെയും ഗായിക സയനോരയ്ക്ക് എതിരേയായിരുന്നു.

വീഡിയോയിൽ സയനോര ഉള്‍പ്പെടെയുള്ളവരുടെ വസ്ത്രധാരണത്തെ ആക്ഷേപിച്ചുകൊണ്ടും ബോഡിഷെയ്മിംഗ് നടത്തിയുമായിരുന്നു വിമര്‍ശനങ്ങള്‍. 'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി' എന്ന ഹാഷ്ടാഗോടെ നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി.

ഇപ്പോഴിതാ ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തുക്കളുംരംഗത്തെത്തിയിരിക്കുന്നു . സയനോരയും സംഘവും നൃത്തം ചെയ്ത അതേ ​ഗാനത്തിന് ചുവടുകൾ വച്ചാണ് സിതാരയും സംഘവും പിന്തുണ അറിയിച്ചിരിക്കുന്നത്. . 'ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്. ഞങ്ങൾ ഞങ്ങളാണ്. ചിലപ്പോൾ ഹൃദയം തുറന്ന് ഉറക്കെ ചിരിച്ചേക്കാം, ചിലപ്പോൾ കരഞ്ഞേക്കാം, ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു. ഇത് വളരെ പ്രധാനമാണ്, ആവശ്യമാണ്... ഇത് ഞങ്ങൾ സയനോരയ്ക്കും അവളുടെ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു'... വീഡിയോയ്‌ക്കൊപ്പം സിതാര കുറിച്ചു. ഈ വീഡിയോയും വൈറലായി കഴിഞ്ഞു.

View this post on Instagram

A post shared by Sithara Krishnakumar (@sitharakrishnakumar)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAYANORA, SITHARA, KAHI AAG LAG JAYE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.