പട്ടാമ്പി: ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന സന്ദേശത്തോടെ പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇന്ന് ചരിത്ര സെമിനാർ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആമയൂർ ഒ.പി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.പി. വാപ്പുട്ടി അദ്ധ്യക്ഷനാകും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്, അബ്ദു സമദ് പൂക്കോട്ടൂർ, വി.എം. മുഹമ്മദലി, വി. ഹുസൈൻ കുട്ടി എന്നിവർ പങ്കടുക്കും. ചടങ്ങിൽ വൈറ്റ് ഗാർഡുകൾക്കുള്ള ആദരം പ്രതിപക്ഷ നേതാവ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |