ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ധബാരി ക്യുരുവി എന്ന ചിത്രത്തിൽ ഗോത്രവർഗത്തിൽപ്പെട്ടവർ പ്രധാന വേഷത്തിൽ എത്തുന്നു. ലോകസിനിമയിൽ തന്നെ ആദ്യമാണ് ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമ ഒരുങ്ങുന്നത്. അജിത് വിനായക ഫിലിംസും എെവാസ് വിഷ്വൽ മാജിക്കും ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ഉടൻ ചിത്രീകരണം ആരംഭിക്കും.പ്രിയനന്ദനന്റെ കഥയ്ക്ക് പ്രിയനനന്ദ നനും കുപ്പുസ്വാമി മരുതൻ. സ് മിത സൈലേഷ്, കെ. ബി ഹിര, ലിജോ പാണാടൻ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം അശ്വഘോഷൻ നിർവഹിക്കുന്നു. പി.കെ സുനിൽകുമാർ സംഗീതം ഒരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |