സുധിൻ വാമറ്റം സംവിധാനം ചെയ്ത അജയ് മാത്യു നായകനായ ആലീസ് ഇൻ പാഞ്ചാലിനാട് ഒ ടി ടി പ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെ റിലീസ് ചെയ്തു. നീ സ്ട്രീം , ഫസ്റ്റ് ഷോ , ഫിലിമീ തുടങ്ങിയ ഒ ടി ടി കളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. തീഫ് ത്രില്ലർ ജോണറിലുള്ള ചിത്രം തിരുട്ടുഗ്രാമത്തിൽ എത്തുന്ന ആലീസ് എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ബോളിവുഡ് താരം കാമ്യ അലാവത്ത് ആണ് നായിക. പൊന്നമ്മ ബാബു, കെടിഎസ് പടന്നയിൽ , ജയിംസ് കൊട്ടാരം, അമൽ സുകുമാരൻ , തൊമ്മൻ മങ്കുവ, കലാഭവൻ ജയകുമാർ , ശിൽപ, ജോളി ഈശോ, സൈമൺ കട്ടപ്പന തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അരുൺ വി സജീവ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |