SignIn
Kerala Kaumudi Online
Thursday, 25 April 2024 9.08 PM IST

അബ്കാരി കേസുകൾ കുറയുന്നു

drunkards

  • ജില്ലയിൽ ഈ വർഷം രജിസ്റ്റർ ചെയ്തത് 194 കേസുകൾ

പാലക്കാട്: സ്‌പെഷ്യൽ ആൻഡ് ലോക്കൽ ലോ (എസ്.എൽ.എൽ) കേസ് പ്രകാരം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന അബ്കാരി കേസുകളുടെ എണ്ണം കുറയുന്നു. കേരള പൊലീസിന്റെ കണക്കുപ്രകാരം ഈ വർഷം ജൂലായ് വരെയുള്ള 194 കേസുകളാണ് ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.

കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തത് 2012 ആണ്. 11073 കേസുകളാണ് 2012ൽ രജിസ്റ്റർ ചെയ്തത്. എന്നാൽ 2013ൽ അത് 7929 കേസുകളായി കുറഞ്ഞു. തുടർന്നുള്ള വർഷങ്ങളിൽ കേസുകളുടെ എണ്ണത്തിൽ താരതമ്യേന കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 312 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

വളർന്നു വരുന്ന യുവാക്കളിൽ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിമുക്തി ഉൾപ്പെടെയുള്ള എക്സസൈസിന്റെ ബോധവത്കരണ പരിപാടികളും പരിശോധനകളും ശക്തമായാണ് ജില്ലയിൽ നടക്കുന്നത്. ഇത്തരം ബോധവത്കരണങ്ങൾ വഴി യുവാക്കൾക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞുവരുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

  • 2010 മുതൽ 2021 വരെ രജിസ്റ്റർ ചെയ്ത അബ്കാരി കേസുകൾ

  • 2010- 2769
  • 2011- 3407
  • 2012- 11073
  • 2013- 7929
  • 2014- 4501
  • 2015- 2904
  • 2016- 2612
  • 2017- 2063
  • 2018- 1224
  • 2019- 658
  • 2020- 312
  • 2021(ജൂലായ് വരെ)- 194

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.