SignIn
Kerala Kaumudi Online
Saturday, 20 April 2024 4.53 AM IST

വൃക്ഷവിവരങ്ങൾ ഇനി ക്യൂ.ആർ കോഡിൽ

vasavan

കോട്ടയം : സി.എം.എസ്. കോളേജ് കാമ്പസിലെ മരങ്ങളെക്കുറിച്ചറിയാൻ ഏർപ്പെടുത്തിയ ക്യൂ.ആർ കോഡ് സംവിധാനം കോട്ടയം നഗരപ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു. കോട്ടയം നഗരസഭാ പാർക്കിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാർക്കിലെ വ്യക്ഷങ്ങളിൽ ക്യൂ.ആർ കോഡ് ചേർത്ത ബോർഡുകൾ സ്ഥാപിച്ചു. വൃക്ഷത്തിൽ ഘടിപ്പിച്ചിരിക്കുന്ന കോഡ് സ്‌കാൻ ചെയ്താൽ വൃക്ഷത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. വ്യക്ഷങ്ങളെ സംബന്ധിച്ച് സമഗ്ര അവബോധം ജനങ്ങളിൽ വളർത്താൻ ക്യൂ.ആർ കോഡ് സംവിധാനം സഹായകമാകും. സി.എം.എസ് കോളേജും, സാമൂഹികവനവത്ക്കരണ വിഭാഗവും , കോട്ടയം നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി.ഗോപകുമാർ, കൗൺസിലർ ജിബി ജോൺ, അസി.ഫോറസ്റ്റ് കൺസർവേറ്റർ ജി. പ്രസാദ്, കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, ബർസാർ റവ. ചെറിയാൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.