കുറവിലങ്ങാട് : നായ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാരന് പരിക്ക്. ഇന്നലെ വൈകിട്ട് കുറവിലങ്ങാട് ദേവമാത കോളേജിന് മുന്നിലാണ് സംഭവം. കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഔസേപ്പിനാണ് പരിക്കേറ്റത്. പള്ളിക്കവലയിലേക്ക് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ഓസേപ്പിന്റെ വാഹനത്തിൽ മുന്നിൽ നായകുറുകെ ചാടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഔസേപ്പിനെ ഇതു വഴി വന്ന ബി.ജെ.പി നേതാവ് എസ്.ആർ.ഷിജോയുടെ നേതൃത്വത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് ഏറെനാളായി നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |