പാലക്കാട്: നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം കഴിഞ്ഞ 45 വർഷത്തിനിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. പ്രതിവർഷം രണ്ടുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ ജന്മദിനം യൂത്ത്കോൺഗ്രസ് ദേശീയ വ്യാപകമായി അൺ എംപ്ലോയ്മെന്റ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അൺ എംപ്ലോയ്മെന്റ് ക്യൂ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ, സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് ചെറാട്, സി. വിഷ്ണു, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ. സദാം ഹുസൈൻ, രതീഷ് തസ്രാക്ക്, ഷഫീഖ് അത്തിക്കോട് ഭാരവാഹികളായ പി.എസ്. വിപിൻ, അനുപമ പ്രശോഭ്, ഹക്കീം കൽമണ്ഡപം, ലക്ഷ്മണൻ, എച്ച്. ബുഷറ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |