SignIn
Kerala Kaumudi Online
Friday, 29 March 2024 1.51 AM IST

സംസ്ഥാന ആതുര സേവന രംഗം വളർച്ചയുടെ പടവുകളിൽ: മന്ത്രി വീണാ ജോർജ്ജ്

joseph

തൊടുപുഴ: സംസ്ഥാന ആതുര സേവന രംഗം വളർച്ചയുടെ നിർണ്ണായകമായ ഒരു പടവ് കൂടി പിന്നിടുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ ശൃംഖലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിൽ 16.69 കോടി രൂപ ചിലവഴിച്ച് നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ജീവിതശൈലീ രോഗങ്ങളുണ്ടായിരുന്നു എന്നാണ് കണക്കുകൾ. മറ്റ് മരണങ്ങളുടെ കണക്കെടുത്താലും അറുപത് ശതമാനത്തിലധികവും ജീവിത ശൈലീ രോഗങ്ങൾ മൂലമാണ്. അതിനാൽ ജീവിത ശൈലീ രോഗങ്ങൾ കുറച്ച് കൊണ്ടുവരുന്നതിന് മുൻഗണന കൊടുത്തുള്ള കർമ്മ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്നുണ്ട്. ഇതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ചേർന്ന് സംയുക്തമായി ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ക്ഷയ രോഗം, മലമ്പനി തുടങ്ങിയവ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള കർമ്മ പദ്ധതിയും ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊടുപുഴ ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങിൽ പി.ജെ. ജോസഫ് എംഎൽഎഅദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പുതിയ അഡീഷണൽ ബ്ലോക്ക് നിർമിക്കാൻ 18 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം.ജെ. ജേക്കബ്, ഇന്ദു സുധാകരൻ, തൊടുപുഴ നഗരസഭാ കൗൺസിലർ ശ്രീലക്ഷ്മി സുദീപ്, എൻഎച്ച്എം ജൂനിയർ കൺസൾട്ടന്റ് ജിജി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ആശുപത്രി ആർഎംഒ ഡോ. പ്രീതി സി.ജെ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസർ ആർ. അനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.

മുതൽമുടക്ക് 25 ലക്ഷം

ദേശീയ ആരോഗ്യ ദൗത്യവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ ഭാഗമായ ബ്രാഹ്മിൻസ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലാ ആശുപത്രിയിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖല സ്ഥാപിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതിയുടെ മുതൽമുടക്ക്. പൈപ്പ് ലൈൻ മുഖേന കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ വാർഡിലെ 62 ബെഡുകളിലും, ഹൈ ഡിപെന്റൻസി യൂണിറ്റിലെ 22 ബെഡുകളിലും എത്തിക്കുവാൻ സാധിക്കും. കൊവിഡ് മൂന്നാം തരംഗം അതി ജീവിക്കുന്നതിന് മുന്നൊരുക്കമായിട്ടാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.