തിരുവല്ല: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി വേങ്ങൽ പാടശേഖരത്തിൽ ഒന്നേ മുക്കാൽ ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ശാന്തമ്മ ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ, ഫിഷറീസ് അസി.ഡയറക്ടർ പി.ശ്രീകുമാർ, അക്വാകൾച്ചർ പ്രമോട്ടർ അനിതാകുമാരി, പാടശേഖര സമിതി സെക്രട്ടറി എം.സി ചാക്കോ, പ്രസിഡന്റ് രാജൻ പടിപ്പുര, കൺവീനർ ചെറിയാൻ കെ. മാത്യു എന്നിവർ പങ്കെടുത്തു. കാർപ്പിനത്തിൽപ്പെട്ട കട് ല, രോഹു, മൃഗാൽ എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |