ബാലുശ്ശേരി: കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഡോ.ഒ.കെ.ജി ഭവൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. നേതൃനിരയിലെത്താൻ പൊതു സ്വീകാര്യത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കമില്ലാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. മണ്ഡലം പ്രസിഡന്റ് വി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.ബാലകൃഷ്ണൻ കിടാവ് , കെ.പി.സി. സി നിർവാഹക സമിതി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.എം. ഉമ്മർ , ഡി.സി.സി സെക്രട്ടറി എ.കെ.അബ്ദുൾ സമദ്, കെ.കെ. പരീദ് , അഡ്വ. പി.രാജേഷ് കുമാർ , വൈശാഖ് കണ്ണോറ, ഹമീദ് ഹാജി പനായി, എ.പി.വിലാസിനി, സി.വി.ബഷീർ, എ.കെ.രാധാകൃഷ്ണൻ , റിലേഷ് ആശാരിക്കൽ , സി.കെ.രാജീവൻ , യു .കെ.വിജയൻ , ഹരീഷ് നന്ദനം, ബാലൻ പാറക്കൽ, അമൃത രാജ്, രാജേഷ് പടിക്കൽ , ഷൺമുഖൻ, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |