SignIn
Kerala Kaumudi Online
Thursday, 25 April 2024 5.09 PM IST

ലൈഫ് വീടുകളുടെ താക്കോൽ ദാനം ഇന്ന്

house

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ 941 വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. ഇതിൽ 735 വീടുകൾ ഗ്രാമപഞ്ചായത്തുകളിലും 206 എണ്ണം മുനിസിപ്പാലിറ്റികളുമാണ്. അതത് തദ്ദേശ സ്ഥാപന മേഖലകളിൽ താക്കോൽ ദാനം നടക്കും.

ചേർത്തല നഗരസഭയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് പങ്കെടുക്കും. പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ പരിപാടികളിൽ എച്ച്. സലാം എം.എൽ.എയും തൈക്കാട്ടുശേരി, കോടംതുരുത്ത് പഞ്ചായത്തുകളിൽ ദലീമ ജോജോ എം.എൽ.എയും, ആര്യാട് പഞ്ചായത്തിൽ ജില്ലാ കളക്ടർ എ. അലക്സാണ്ടറും പങ്കെടുക്കും.

ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 19584 വീടുകളാണ് പൂർത്തിയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.