ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കദളിക്കുല സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാറും ചേർന്നാണ് കദളിക്കുല സമർപ്പിച്ചത്. പാൽപ്പായസം, തിരുമുടിമാല, നെയ് വിളക്ക്, ഗണപതിക്ക് അർച്ചന, ശാസ്താവിന് അർച്ചന, ലളിതാ സഹസ്രനാമം, നെയ്പായസം, സഹസ്രനാമാർച്ചന, വെണ്ണ നിവേദ്യം, പഞ്ചസാര, കളഭം തുടങ്ങിയ വഴിപാടുകളും നടത്തി. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറി സുമേഷ് തേർളി എന്നിവരും വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |