തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്കീമിന്റെയും ഭൂമിശാസ്ത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോക ഓസോൺ ദിനത്തിൽ വെബിനാർ സംഘടിപ്പിച്ചു.
ഓൺലൈനായി സംഘടിപ്പിച്ച യോഗം കോളേജ് പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു. ഭൂമിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആതിര. ജി.എസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കാര്യവട്ടം ഗവ. കോളേജ് ഭൂമിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഷാദ് നസീർ ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ദൃശ്യാ ദാസ്, വിദ്യാർത്ഥി പ്രതിനിധികളായ അരുണിമ. എ.ആർ, സോന. എസ്, പൂജ ചന്ദ്രൻ, ദൃശ്യ ദിലീഷ്, ശില്പ എസ്. അനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |