കൊല്ലം: ജില്ലയിലെ പതിനായിരക്കണക്കിന് കേന്ദ്ര പെൻഷൻകാർക്ക് ചികിത്സാ സൗകര്യം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ ആരോഗ്യ സ്കീമീന് കീഴിൽ ഒരു വെൽനസ് സെന്റർ (ഡിസ്പെൻസറി) കൊല്ലത്ത് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷൻകാരുടെ അഖിലേന്ത്യ സംഘടനയായ ആൾ ഇന്ത്യ ബി.എസ്.എൻ എൽ ജില്ലാ യൂണിയൻ നേതാക്കൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകി. ജില്ലയിലെ ബി.എസ്.എൻ.എൽ പെൻഷൻകാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾക്ക് വർഷങ്ങളായി കേന്ദ്ര സർക്കാർ ഫണ്ടനുവദിക്കാത്ത സാഹചര്യത്തിലാണ് ഡിസ്പെൻസറി ആവശ്യപ്പെടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |