കോട്ടയം: ഐ.ലീഗിൽ നിന്നും പ്രമോഷൻ നേടി കോട്ടയത്തിന്റെ പ്രതിരോധക്കരുത്തൻ ജസ്റ്റിൻ ജോർജ് ഐ.എസ്.എല്ലിലേയ്ക്ക്. കഴിഞ്ഞ സീസണിൽ ഗോകുലത്തിനൊപ്പം ഐലീഗ് നേടിയ, ചുങ്കം മള്ളൂശേരി പ്ലാത്താനം വീട്ടിൽ ജസ്റ്റിൻ ജോർജാണ് ഇനി ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റിനു വേണ്ടി ബൂട്ട് കെട്ടുന്നത്. ജസ്റ്റിൻ നോർത്ത് ഈസ്റ്റുമായി കരാർ ഒപ്പിട്ട വിവരം നോർത്ത് യുണൈറ്റഡാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.2017 ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായതോടെയാണ് ജസ്റ്റിൻ ജോർജ് ഫുട്ബോൾ പ്രേമികളുടെ പ്രിയതാരമായി വളരുന്നത്.
കോട്ടയം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിലെ ക്ലർക്കാണ്.സന്തോഷ് ട്രോഫി നേടിയ ടീം അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജസ്റ്റിനും ജോലി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |