പാരിസ് : രാജ്യത്തെ സൈനിക ശക്തിയുടെ മൂർച്ച കൂട്ടാനായി ഫ്രാൻസിൽ നിന്ന് 24 സെക്കന്റ് ഹാന്റ് മിറാഷ് 2000 പോർവിമാനങ്ങൾ വാങ്ങാൻ തയ്യാറെടുത്ത് ഇന്ത്യൻ എയർ ഫോഴ്സ്. ഫ്രാൻസിലെ മിറാഷ് വിമാന നിർമ്മാണ കമ്പനിയായ ഡെസാൾട്ട് ഏവിയേഷനുമായി 27 മില്യൺ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു. ഇതിൽ 8 വിമാനങ്ങൾ പറപ്പിക്കാൻ പറ്റിയ രീതിയിലുള്ളതാണ്. നിലവിൽ ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 2000 പോർവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും അവയുടെ പഴക്കം ചെന്ന യന്ത്രഭാഗങ്ങൾ മാറ്റി പുതിയവ ഘടിപ്പിക്കാനുമാണ് സെക്കന്റ്ഹാന്റ് മിറാഷ് വിമാനങ്ങൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും സുപ്രധാന യുദ്ധവിമാനങ്ങളിലൊന്നായ മിറാഷ് 2000, 1985 ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |