വാഷിംഗ്ടൺ: ത്രിരാഷ്ട്ര കരാർ പ്രഖ്യാപനത്തിനിടെ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്
മോറിസന്റെ പേര് മറന്ന് ജോ ബൈഡൻ. പരിപാടിക്കു ശേഷം നന്ദി പറയുകയായിരുന്നു ബൈഡൻ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് പറഞ്ഞെങ്കിലും മോറിസന്റെ പേര് ഓർത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ മോറിസൻ ഇതിനോട് തംപ്സ് അപ് ആംഗ്യത്തിലൂടെയാണ് പ്രതികരിച്ചത്.
വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഏഷ്യ- പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാനുള്ള പുതിയ പ്രതിരോധ കരാറാണ് യു.എസും യു.കെയും ആസ്ട്രേലിയയും പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യു. കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ എന്നിവർ ചേർന്ന് വിർച്വൽ വാർത്തസമ്മേളനത്തിലാണ് ഓകസ് എന്ന പേരിലുള്ള കരാറിനെ കുറിച്ച് ധാരണയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |