SignIn
Kerala Kaumudi Online
Wednesday, 27 October 2021 10.07 PM IST

അഫ്ഗാനിൽ നിന്ന് ആയുധക്കടത്ത് പാക് ശ്രമം തടഞ്ഞ് താലിബാൻ

nbh

കാബൂൾ: അഫ്ഗാനിൽ നിന്നും പാകിസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്ത് താലിബാൻ ഭീകരർ. സേനാപിന്മാറ്റ വേളയിൽ അമേരിക്ക അഫ്ഗാനിൽ ഉപേക്ഷിച്ച് പോയ ആയുധങ്ങൾ അതിർത്തികൾ വഴി വലിയ ട്രക്കിൽ കടത്താനുള്ള ശ്രമമാണ് താലിബാൻ പരാജയപ്പെടുത്തിയത്. യു.എസ് ഉപേക്ഷിച്ച ആയുധങ്ങൾ രാജ്യത്ത് നിന്ന് പാകിസ്ഥാനിലേക്ക് കടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് താലിബാൻ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇങ്ങനെ കടത്താൻ ശ്രമിച്ച ട്രക്കാണ് കാണ്ഡഹാർ പ്രവിശ്യയിൽ വച്ച് താലിബാൻ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. ഹെൽമന്ദ് പ്രവിശ്യയിൽ നിന്ന് പുറപ്പെട്ട ട്രക്ക് കാണ്ഡഹാറിൽ വച്ച് താലിബാൻ ഭീകരർ തടയുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു. ആയിരക്കണക്കിന് തോക്കുകളും സ്‌ഫോടക വസ്തുക്കളും ട്രക്കിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലേക്ക് ആയുധങ്ങൾ കടത്തി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു ശ്രമമെന്ന് താലിബാൻ കമാൻഡർപറഞ്ഞു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

അഫ്ഗാൻ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും,​ രാജ്യത്തുള്ള ആയുധങ്ങൾ പുറം രാജ്യങ്ങളിലേക്ക് കടത്തില്ലെന്നും താലിബാൻ ആവർത്തിച്ച് വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് രാജ്യത്ത് ഉപേക്ഷിച്ച് പോരേണ്ടി വന്നത്. ഇത്രയും ആയുധങ്ങൾ തിരികെ കൊണ്ടു വരുന്നത് പ്രായോഗികമല്ലെന്നും ഇനി അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ തന്നെ താലിബാൻ ആ ആയുധങ്ങൾ തിരികെ നല്കുമെന്ന് പറയാനാകില്ലെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവൻ വ്യക്തമാക്കിയിരുന്നു.

അതേ സമയം അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാൻ വിട്ട് പാക് അതിർത്തിയിലെത്തുന്ന പൗരന്മാരോട് പാകിസ്ഥാൻ അനീതി കാട്ടുന്നതായി റിപ്പോർട്ട്. അഭയാർത്ഥികളെ സ്വീകരിക്കാതെ അതിർത്തികൾ അടയ്ക്കുന്ന സമീപനമാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്. ഇങ്ങനെ അതിർത്തിയിൽ കുടുങ്ങിയവർ കുടിവെള്ളം പോലും കിട്ടാതെ ദുരിതത്തിലാണ്. കൊടുംചൂടിലും തണുപ്പിലും താൽക്കാലിക കൂടാരം കെട്ടി താമസിക്കുകയാണിവർ.

അഫ്ഗാൻ അഭയാർത്ഥികൾക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷേഖ് റഷീദ് വ്യക്തമാക്കിയിരുന്നു. സ്പിൻ ബോൾദാകിലും ചമനിലും അതിർത്തി കടന്നെത്തിയ 200 പേരടങ്ങുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തെ പാക് സൈന്യം അതിർത്തിയിലുള്ള താലിബാൻ തീവ്രവാദികൾക്ക് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. അതേ സമയം മൂന്നുലക്ഷത്തിലധികം അഫ്ഗാനികൾ പാകിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിൽ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വർഷങ്ങളായി ജീവിക്കുന്നുണ്ട്.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാൻ നടത്തുന്നത്. താലിബാൻ അധികാരത്തിലെത്തിയ ശേഷം നാലു ലക്ഷം അഫ്ഗാനികൾ രാജ്യത്ത് നിന്ന് പലായനം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം അഫ്ഗാനിസ്ഥാനെ ബാഹ്യശക്തികൾക്ക് ഒരിക്കലും നിയന്ത്രിക്കാനാകില്ലെന്നും രാജ്യത്തെ പുതിയ ഭരണകൂടത്തെ നേർദിശയിലേക്ക് നയിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിൽ സുസ്ഥിരതയും സമാധാനവും നിലനിറുത്താൻ പാകിസ്ഥാന്റെ ശ്രമങ്ങൾ തുടരുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിൽ താലിബാന് മുൻപുണ്ടായിരുന്ന സർക്കാർ വിദേശഫണ്ടിനെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത് എന്നതിനാൽ നിലവിൽ താലിബാൻ ഭരിക്കുന്ന രാജ്യത്ത് സാമ്പത്തിക തകർച്ചയുണ്ടെന്നും അത് പരിഹരിക്കാൻ അന്താരാഷ്ട്ര സഹായം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് സേനാപിനാറ്റവും താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വന്നതും വലിയ രക്തച്ചൊരിച്ചിലില്ലാതെയായത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെ കൂടാതെ , ഇന്ത്യ,​ ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.