ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ ക്ലബ് ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ തൃപ്പൂണിത്തുറ സി.സി ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ മാസ്റ്റേഴ്സ് തിരുവനന്തപുരത്തിനെ 3 റൺസിന് കീഴടക്കിയാണ് തൃപ്പൂണിത്തുറ കിരീടം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സി.സി നിശ്ചിത 20ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 177റൺസെടുത്തു. മറുപടിക്കിറങ്ങിയ മാസ്റ്റേഴ്സിന് 20 ഓവറിൽ 9 വിക്കറ്റ്് നഷ്ടത്തിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.4 ഓവറിൽ മെയ്ഡനുൾപ്പെടെ 6 റൺസ് മാത്രം നൽകി 3 വിക്കറ്റെടുത്ത എം.ഡി.നിധീഷാണ് മാൻ ഒഫ് ദ മാച്ച്.തൃപ്പൂമിത്തുറയ്ക്കായി മൊഹമ്മദ് ഷാനുവും (37 പന്തിൽ 50), മാസ്റ്റേഴ്സിനായി അഭിഷേക് മോഹനും (30 പന്തിൽ 54) അർദ്ധ സെഞ്ചുറി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |