SignIn
Kerala Kaumudi Online
Wednesday, 27 October 2021 9.10 PM IST

കൊവിഡ് അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവ് വൈകും

covid-19

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തൽക്കാലം ഇത് അനുവദിച്ചേക്കില്ല.ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കില്ല.

സിനിമ തിയേറ്ററുകൾ ഉടൻ തുറന്നേക്കില്ല. എന്നാൽ കടകളുടെ പ്രവർത്തന സമയം കൂട്ടുന്നത് ആലോചനയിലാണ്. നിലവിൽ ഒൻപതുമണി വരെയാണ് കടകൾ പ്രവർത്തിക്കുന്നത്. ഐപിആർ അടിസ്ഥാനമാക്കിയുള്ള വാർഡുകളുടെ അടച്ചിടൽ തുടരണമോ എന്നും യോഗത്തിൽ ചർച്ച ചെയ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19, KERALA, BAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.