SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.44 PM IST

മോദിയ്ക്ക് ബദൽ രാഹുൽ ഗാന്ധിയല്ല, രാജ്യം ഇപ്പോൾ മമതയ്ക്ക് വേണ്ടി മുറവിളി ഉയർത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

mamata-modi-rahul

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബദൽ രാഹുൽ ഗാന്ധിയല്ല, മമത ബാനർജിയാണെന്ന് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ മുഖപത്രമായ ജോഗോ ബംഗ്ലയിൽ വന്ന ലേഖനത്തിലാണ് പരാമർശം.രാഹുൽ ഗാന്ധി തികച്ചും പരാജയമാണെന്നും വിമ‌ർശനമുണ്ട്. മോദിയ്ക്ക് ബദലായി ഉയർന്നുവരാൻ രാഹുലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും വിജയിച്ചില്ലെന്നും ലേഖനത്തിൽ പറയുന്നു.

രാജ്യം ഇപ്പോൾ മമതയ്ക്ക് വേണ്ടി മുറവിളി ഉയർത്തുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കും. മോദിയ്ക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി രാജ്യവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ളയിലെ ലേഖനത്തിൽ പറയുന്നു.

ലേഖനത്തിനും, മമതയ്ക്കുമെതിരെ പശ്ചിമ ബംഗാൾ പിസിസി അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. മമതയ്ക്ക് അധികാരക്കൊതിയാണെന്നും,മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും അധീർ രഞ്ജൻ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, TRINAMOOL, JAGO BANGLA CONGRESS, MAMATA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.