SignIn
Kerala Kaumudi Online
Friday, 19 April 2024 4.30 PM IST

നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവൾ അല്ല പദ്മജ, ജസ്റ്റ് റിമംബർ ദാറ്റ്, വിമർശകരുടെ വായടപ്പിക്കാൻ സുരേഷ് ഗോപിയുടെ ഡയലോഗ് പറഞ്ഞ് പദ്മജ 

suresh-gopi-

സുരേഷ് ഗോപി എം പി ഉയർത്തിയ സല്യൂട്ട് വിവാദത്തിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും സല്യൂട്ട് ചോദിച്ച് വാങ്ങിയ സുരേഷ് ഗോപിയെ വിമർശിച്ച കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാലിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായിഎത്തിയിരിക്കുകയാണ് പദ്മജ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പദ്മജയും സുരേഷ് ഗോപിയും തൃശൂരിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഇവിടെ സി പി ഐ ജയിച്ചതോടെ രണ്ടുപേരും പരാജയപ്പെടുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുരേഷ് ഗോപി MPക്ക് എതിരെ ഞാൻ നടത്തിയ മാന്യമായ വിമർശനത്തിന് എന്നെ നിലവാരം കുറഞ്ഞ ഭാഷയിൽ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്ന BJPകാരോട് ഞാൻ പറയുന്നു..

എന്റെ വിമർശനത്തിലെ പ്രധാന പോയിന്റ് "നരേന്ദ്ര മോദി ഈ രാജ്യത്തെ പാവപ്പെട്ട കർഷകരെ പുതിയ കാർഷിക നിയമം നടപ്പിലാക്കി ദുരിതത്തിൽ ആക്കിയിരിക്കുന്ന ഈ സമയത്ത്, സുരേഷ് ഗോപി തൃശ്ശൂരിൽ വന്ന് കർഷകർക്ക് വേണ്ടി നടത്തിയ വാചക കസർത്ത് വെറും കാപട്യം ആയെ കാണാൻ കഴിയൂ എന്നാണ്... രാജ്യത്ത് പാവപ്പെട്ട കർഷകർ അതിജീവനത്തിന് വേണ്ടി സമരം തുടങ്ങിയിട്ട് മാസങ്ങൾ ആയി...

സുരേഷ് ഗോപി MP അദ്ദേഹത്തെ വിമർശിച്ചവർക്കു നേരെ പറഞ്ഞ നിലവാരം ഇല്ലാത്ത വാചകങ്ങൾ.. "പന്നൻമാർ ", "നിന്റെ ഒക്കെ അണ്ണാക്കിൽ തള്ളി തരാം " തുടങ്ങിയവ ധിക്കാരത്തിന്റെയും സംസ്‍കാര ശൂന്യതയുടെയും ആണ്... ഒരു ജന പ്രതിനിധി ഇത്തരം വാചകങ്ങൾ പറയാൻ പാടില്ല

സിനിമയിൽ നിയമം എപ്പോഴും പറഞ്ഞ് രാഷ്ട്രീയ ഭരണാധികാരികളെ പരിഹസിച്ചു ഡയലോഗുകൾ പറഞ്ഞ് കൈയടി വാങ്ങിയ അദ്ദേഹം, ഒരു ജനപ്രതിനിധി ആയപ്പോൾ സല്യൂട്ട് അവശ്യപ്പെട്ടപ്പോൾ MP, MLA മാർക്ക് നിയമപരമായി സല്യൂട്ടിനു അർഹത ഇല്ല എന്ന നിയമ വശം ഞാൻ സൂചിപ്പിച്ചു എന്ന് മാത്രം.. അദ്ദേഹത്തെ ആരെങ്കിലും സല്യൂട്ട് ചെയ്താൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.. പക്ഷെ ചോദിച്ചു സല്യൂട്ട് വാങ്ങിയതിലെ അനൗചിത്യത്തെ സൂചിപ്പിച്ചു എന്ന് മാത്രം...

ഞാൻ ജീവിക്കുന്നത് എന്റെ ഭർത്താവിന്റെ ചെലവിൽ ആണ്.. KPCC ഭവന പദ്ധതിക്ക് 5 ലക്ഷം രൂപ ഞാൻ നൽകിയിട്ടുണ്ട്..

അതിനും മുമ്പ് മറ്റൊരു കോൺഗ്രസ് പ്രവർത്തകന് മറ്റൊരു വീടും ഞാൻ നൽകിയിട്ടുണ്ട്.. എന്റെ അടുത്ത് സഹായം ചോദിച്ച നിരവധി പേരെ ഞാൻ സഹായിച്ചിട്ടുണ്ട്, പക്ഷെ അത് വിളിച്ചു കൂവി പരസ്യം നൽകി ചാനലുകൾ വഴി പ്രചരിപ്പിച്ചിട്ടില്ല .. സഹായം ചോദിച്ച എല്ലാവരെയും സഹായിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല... എന്നാൽ കഴിയുന്നത് ഞാൻ ചെയ്തിട്ടുണ്ട്..

ഞാൻ അച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിൽ നിൽക്കുന്നു എന്ന് പറയുന്നവരോട്. എന്റെ

അച്ഛൻ മരിച്ചിട്ടു 11വർഷം ആകുന്നു .. ഇപ്പോൾ ഞാൻ പ്രവർത്തിക്കുന്നത് സ്വന്തം വ്യക്തിത്വത്തിലും പരിശ്രമത്തിലും തന്നെ ആണ്.. ഇപ്പോൾ എനിക്ക് താങ്ങും തണലുമായി ഉള്ളത് തൃശ്ശൂരെ കോൺഗ്രസ് പ്രവർത്തകരും എന്നെ സ്നേഹിക്കുന്ന ജനങ്ങളും ആണ്... കഴിഞ്ഞ രണ്ട് ഇലക്ഷനുകളും സാധാരണ UDF പ്രവർത്തകരുടെ ശക്തിയിലും സഹായത്തിലും ആണ് ഞാൻ നേരിട്ടത്..എന്റെ പാർട്ടിയാണ് ഞാൻ രാഷ്ട്രീയത്തിൽ എന്ത് ആകണം, ആകണ്ട എന്ന് തീരുമാനിക്കുന്നത്...എന്റെ പ്രവർത്തനങ്ങളും ഞാൻ ഇടപെടുന്ന രീതിയും എന്റെ സംസാര ശൈലിയും എന്നെ അറിയുന്ന തൃശ്ശൂരെ ജനങ്ങൾക്ക്‌ അറിയാം..

മരിച്ചു പോയ എന്റെ അച്ഛനെ അധിക്ഷേപിക്കുക, എന്നെ അധിക്ഷേപിക്കുക, സോണിയ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ചു അധിക്ഷേപിക്കുക ഒക്കെ ചെയ്യുന്ന BJP ക്കാരോട് എനിക്ക് ഒന്നേ പറയാൻ ഒള്ളൂ "നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവൾ അല്ല പദ്മജ.. Just remember that....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADMAJA, PADMAJA VENUGOPAL, SURESHGOPI, CINEMA, SOCIAL MEDIA, SALUTE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.