SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.23 PM IST

ശരീരം ഒരു സംഭവം തന്നെ !!

health

കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ഒരുപോലെ ഗുണപ്പെടുന്നതോ, ദോഷമുണ്ടാക്കുന്നതോ അല്ല. എന്നാൽ, ചില ഭക്ഷണങ്ങൾ ചില ഭാഗങ്ങൾക്ക് കൂടുതൽ ഗുണം നൽകുന്നവയാണ് താനും. ശരീരത്തിലെ ഏത് ഭാഗത്തിന് എന്താണ് ആവശ്യമെന്ന് മനസിലാക്കി ആവശ്യമായ വിധം പ്രവർത്തിക്കാൻ നമ്മുടെ ശരീരത്തിന് കഴിവുണ്ട് എന്നതാണ് യാഥാർത്ഥ്യം. ചിലർ ഇത് സമ്മതിച്ചുതരില്ലെങ്കിലും അപ്രകാരമാണ് മരുന്നുകൾപോലും പ്രവർത്തിക്കുന്നത്. അത്തരത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുടെ സ്വഭാവ വിശേഷം കൊണ്ട് ഉദ്ദേശിക്കുന്നിടത്ത് ചെയ്യുന്ന പ്രവർത്തികൾക്കൊപ്പം മറ്റിടങ്ങളിലും അതിന്റെ ഫലം കണ്ടെന്നിരിക്കും. മനസിനെ ശാന്തമാക്കാനുള്ള മരുന്നുപയോഗിക്കുന്നവർക്ക് കൈ കാലുകൾ ഉൾപ്പടെയുള്ള ശരീരഭാഗത്തും അത് ക്ഷീണവും തളർച്ചയും ഉണ്ടാക്കിയെന്നിരിക്കും.

മരുന്നിന്റെ സുരക്ഷിത ഉപയോഗം

മസ്‌തിഷ്ക്കത്തിന് ഉണർവും ഉന്മേഷവും കിട്ടാൻ ഉപയോഗിക്കുന്ന മരുന്നുകൊണ്ട് ശരീരമാകെ ഉല്ലാസത്തിലാക്കാൻ കഴിയും. ഇത്തരം കാര്യങ്ങളെ മരുന്നിന്റെ ഗുണമായും ദോഷമായും കാണാവുന്നതാണ്. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അസ്ഥിയുടെ പൊട്ടലിനോ കാത്സ്യത്തിന്റെ കുറവിനോ കഴിക്കുന്ന മരുന്നിലൂടെ ആ ഭാഗത്തുള്ള മുഴുവൻ പ്രയാസങ്ങൾ മാറുന്നതിനൊപ്പം, വൃക്കയിലും പിത്താശയത്തിലും മൂത്രാശയത്തിലും കല്ലിന്റെ അസുഖം ഉണ്ടാകുന്നില്ലെങ്കിൽ അത്തരം മരുന്നുകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വേദനയ്ക്ക് കഴിക്കുന്ന മരുന്നുകൾ അസിഡിറ്റിക്കും അൾസറിനും കാരണമാകുന്നില്ലെങ്കിൽ അത് കൂടുതൽ സുരക്ഷിതമാണ്. ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന അസുഖത്തിന് കഴിക്കുന്ന മരുന്ന് ആ അസുഖത്തെ കുറയ്ക്കുന്നതിന് ഫലപ്രദമാകുന്ന അവസരത്തിൽ തന്നെ മറ്റൊരു ശരീരഭാഗത്തിന് യാതൊരുവിധ കുഴപ്പവും ഉണ്ടാക്കാൻ പാടില്ലാത്തതാണ്. എന്നാൽ, അത്തരം മരുന്നുകളാണോ ഡോക്ടർ എഴുതുന്നതെന്ന് രോഗികളും എത്രമാത്രം മരുന്നാണ് സുരക്ഷിതമായി കഴിക്കാൻ സാധിക്കുന്നതെന്ന് ഡോക്ടർമാരും ഇതോടൊപ്പം രോഗികൾ കഴിക്കുന്ന മറ്റു മരുന്നുകളുമായുള്ള പ്രതിപ്രവർത്തനം കാരണം കൂടുതൽ അപകടകരമാകാൻ സാദ്ധ്യതയുണ്ടോ എന്ന് ഫാർമസിസ്റ്റുകളും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ ഉത്തരവാദിത്തത്തോടെ അത്തരം കാര്യങ്ങളിൽ അവരാരും നിർദ്ദേശം നൽകുന്നില്ല. ഏതെങ്കിലും ഒരു അവയവത്തിന്റെ സ്പെഷലിസ്റ്റ് നൽകുന്ന മരുന്ന് കാരണം ആ സ്പെഷ്യാലിറ്റിയിൽ ഉൾപ്പെടാത്ത മറ്റൊരു അവയവത്തിന് എന്ത് കുഴപ്പമുണ്ടായിക്കൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ച് സ്പെഷലിസ്റ്റ് ആകുലപ്പെടാറില്ല. കാര്യങ്ങൾ ഇങ്ങനയൊക്കെയാണെങ്കിലും രോഗികളെ മൊത്തത്തിൽ ചികിത്സിക്കാൻ ശ്രദ്ധിക്കുന്ന ജനറൽ വിഭാഗത്തിലെ ഡോക്ടറേക്കാൾ രോഗികൾ അന്വേഷിച്ചു പോകുന്നത് സ്പെഷ്യലിസ്റ്റുകളെയാണ്.

സ‌്പെഷ്യലിസ്റ്റിന്റെ സേവനം

സ്പെഷ്യലിസ്റ്റുകൾക്ക് മാത്രമേ പെട്ടെന്ന് രോഗം കണ്ടെത്തി ചികിത്സിക്കുവാനാകൂ എന്ന് രോഗികൾ കരുതുന്നു. എന്നാൽ, രോഗം ഏത് ഭാഗത്തെയാണ് യഥാർത്ഥത്തിൽ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ ഒരു രോഗിക്ക് എത്രമാത്രം സാധിക്കും എന്ന ചോദ്യവും പ്രസക്തമാണ്. പകരം രോഗി അവരുടെ പരിമിതമായ അറിവ് വച്ച് തീരുമാനിച്ചത് പ്രകാരമായിരിക്കും ഒരു ഡോക്ടറെ കാണുന്നതും ചികിത്സ തേടുന്നതും. ഇത് മനസിലാക്കുന്ന സ്പെഷലിസ്റ്റ് കൃത്യമായി രോഗികളെ സഹായിക്കുകയും മറ്റൊരാളുടെ അടുത്തേക്ക് റഫർ ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ, സർജറി പഠിച്ച ഒരാൾ ചിന്തിക്കുന്നത് സർജറി കൊണ്ട് ഈ രോഗത്തെ എങ്ങനെ മാറ്റാം എന്നായിരിക്കും.

എന്നുകരുതി സ്പെഷ്യലിസ്റ്റുകൾ ആവശ്യമില്ലെന്ന് ധരിക്കരുത്.

മറിച്ച് ഒരു സ്പെഷലിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടത് എപ്പോഴാണെന്ന് തീരുമാനിക്കേണ്ടത് രോഗിയോ സ്പെഷലിസ്റ്റോ അല്ലെന്ന രീതിയാണ് പല രാജ്യങ്ങളും സ്വീകരിച്ചുവരുന്നത്. ഓരോ ഡോക്ടർമാരുടേയും സമയം അവരവരുടെ പ്രവൃത്തികളിൽ വളരെ വിലപ്പെട്ടതാണ്. ഒരു സ്പഷ്യലിസ്റ്റിന്റെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കുന്ന ഡോക്ടർ അവരുടെ അടുത്തേക്ക് രോഗിയെ റെഫർ ചെയ്യുമെന്ന കാര്യത്തിൽ സംശയംവേണ്ട. ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും നൽകി രോഗിക്ക് ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിനായി വേണമെങ്കിൽ ആദ്യം ചികിത്സിച്ച ഡോക്ടറുടെ അടുത്തേക്ക് തിരിച്ചയക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്.

കുടുംബ ഡോക്ടറുടെ പ്രസക്തി

ജനറൽ വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരുടേതിനേക്കാൾ എണ്ണത്തിൽ കുറവുള്ള സ്പെഷലിസ്റ്റ്കളുടെ സേവനം ആ രീതിയിൽ മാത്രം ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കുടുംബ ഡോക്ടർ സംവിധാനം അവതരിപ്പിച്ചുവരുന്നത്. ഓരോരുത്തരുടേയും എല്ലാവിധ ആരോഗ്യപ്രശ്നങ്ങളും മനസിലാക്കുന്ന ഒരാളായിരിക്കണം പ്രാഥമിക തലത്തിൽ കാര്യങ്ങൾ മനസിലാക്കേണ്ടതും ചികിത്സിക്കേണ്ടതും. അത് കൊണ്ടുതന്നെ നമ്മളെ ഏറ്റവും അടുത്തറിയാവുന്ന, നമ്മുടെ പ്രശ്നങ്ങൾ നിരവധിതവണ പരിഹരിക്കുന്നതിന് സഹായിച്ചിട്ടുള്ള,നമുക്ക് എന്തൊക്കെ ചികിത്സകൾ നൽകിയിട്ടുണ്ടെന്ന് ഉത്തമബോദ്ധ്യമുള്ള ഒരു ഡോക്ടറെത്തന്നെയാണ് അതിത് സമീപിക്കേണ്ടത്. അത്തരം ചികിത്സകരിൽനിന്ന് മാത്രമേ ശരീരത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള ഇടപെടലുകൾ ഉണ്ടാകുകയുള്ളൂ. ശരീരത്തിന്റെ പ്രവൃത്തികളേയും അസന്തുലിത ലക്ഷണങ്ങളേയും വളരെ കൃത്യമായി വിശദീകരിക്കുകയും അതനുസരിച്ച് ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് ആയുർവേദത്തിന്റെ പ്രത്യേകത. ഒരു രോഗിയോട് ഇത്രമാത്രം 'ഹോളിസ്റ്റിക് അപ്രോച്ച്' സ്വീകരിക്കുന്ന മറ്റൊരു ശാസ്ത്രവും ഇല്ലെന്നുതന്നെ പറയാം.

അതുകൊണ്ടുതന്നെ, ശരിയായ ആയുർവേദചികിത്സകന്റെ ഇടപെടലുകൾ ലഭിക്കുന്ന ഒരു രോഗിക്ക് അതുകാരണം മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാദ്ധ്യത പരമാവധി കുറവായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.