കോട്ടയം: പതിനാലാം തീയതി മുതൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൽട്ട് ലഭ്യമാകാത്തത് ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ച്ചയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തലപ്പാടി വൈറോളജി ലാബിലെ മെഷീൻ കേടാണെന്നാണ് അധികൃതർ പറയുന്നത്. പകരം ഏർപ്പെടുത്തിയ ജില്ലാ ആശുപത്രിയിലെ മൊബൈൽ പരിശോധന കേന്ദ്രത്തിൽ ശ്രവങ്ങൾ കെട്ടിക്കിടക്കുകയാണ്. റിസൾട്ട് ലഭിക്കാത്തതുമൂലം രോഗികൾക്കും, വിദ്യാഭ്യാസ ആവശ്യത്തിനും ജോലിക്കും പോകേണ്ട ആളുകൾക്കും ദുരിതം നേരിടുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടവും അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് സജി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |