തിരുവനന്തപുരം:ശിശുമരണത്തിന് ഇടയാക്കുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് രോഗങ്ങൾ തടയാൻ പുതിയ വാക്സിൻ സൗജന്യമായി അടുത്ത മാസം മുതൽ കേരളത്തിൽ നൽകും. കേന്ദ്രം സൗജന്യമായാണ് എല്ലാ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യുന്നത്.
ആഗോള വ്യാപകമായി നടപ്പാക്കുന്ന പ്രതിരോധചികിത്സയുടെ ഭാഗമായാണ് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പി.സി.വി) മൂന്നു ഡോസായി നൽകുന്നത്.
ആ പ്രായത്തിൽ നൽകേണ്ട മറ്റു വാക്സിനുകളും നൽകും. ഒരേസമയം വിവിധ വാക്സിനുകൾ നൽകുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്. ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടാകാനിടയുണ്ട്. മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള പരിശീലനം പുരോഗമിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ന്യുമോകോക്കൽ
അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം ശ്വാസകോശ അണുബാധയായ ന്യുമോകോക്കൽ ന്യുമോണിയയാണ്. സ്ട്രെപ്റ്റോ കോക്കസ് അഥവാ ന്യുമോ കോക്കസ് ബാക്ടീരിയ പരത്തുന്ന രോഗങ്ങളാണ് ന്യുമോകോക്കൽ. രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിൽ വ്യാപിച്ച് സ്ഥിതി സങ്കീർണമാക്കും. ഹൃദയാഘാതത്തിന് സാദ്ധ്യത
രോഗലക്ഷണം
ചുമ,കഫക്കെട്ട്,ശ്വാസതടസം,പനി,നെഞ്ചുവേദന
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്
വാക്സിൻ നൽകുന്ന പ്രായം
1.5 മാസം
3.5 മാസം,
9 മാസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |