SignIn
Kerala Kaumudi Online
Saturday, 16 October 2021 5.54 PM IST

100 ദിനം, 310 വീടുകൾ

life
ലൈഫ് പദ്ധതിയിൽ നിർമ്മിച്ച പതിനായിരം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നടന്ന പരിപാടി ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് പദ്ധതിയെന്നും കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് പൂർത്തീകരിച്ച 12,067 വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ നൂറു ദിനം കൊണ്ട് പൂർത്തീകരിച്ച 310 വീടുകളുടെ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ജില്ലയിൽ 40ലേറെ തദ്ദേശ സ്ഥാപനങ്ങളിൽ താക്കോൽദാനം നടന്നു. പദ്ധതിയിലൂടെ ജില്ലയിൽ മൂന്നു ഘട്ടത്തിലായി 10,306 വീടുകളാണ് പൂർത്തീകരിച്ചത്. ഭൂരഹിത ഭവനരഹിതർക്ക് ഭവനനിർമ്മാണം ഉറപ്പാക്കുന്ന മൂന്നാം ഘട്ടത്തിൽ ഭൂമി ലഭിച്ച ഗുണഭോക്താക്കൾ തദ്ദേശഭരണസ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ട് ഭവനനിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

ചിറക്കൽ ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മുണ്ടേരി ഗ്രാമപഞ്ചായത്തിൽ രാമചന്ദ്രൻ കടന്നള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭാ ഹാളിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.വി ലളിത അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് വി.കെ.സി ഹാളിൽ നടന്ന പരിപാടി കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ വി. സുജാത അധ്യക്ഷയായി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി കെ കെ ശൈലജ എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി ശോഭ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ അധ്യക്ഷനായി. കണ്ണപുരം ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രഡിഡന്റ് കെ. രതി അധ്യക്ഷയായി. തലശ്ശേരി നഗരസഭയിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ കെ.എം ജമുനാറാണി ഉദ്ഘാടനം ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.