SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.44 AM IST

ഭീകരാക്രമണ പദ്ധതി: രണ്ടുപേർ കൂടി അറസ്റ്റിൽ

terrorists-arrested

ന്യൂഡൽഹി: നവരാത്രി ആഘോഷ വേളയിൽ വൻ നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ രണ്ടുപേർ കൂടി പിടിയിലായി.

നേരത്തെ പിടിയിലായ ഒസാമയുടെ അമ്മാവൻ ഹുമൈദൂർ റെഹ്‌മാൻ യു.പിയിലും സാഖിർ എന്നയാൾ മുംബയിലുമാണ് പിടിയിലായത്. പാക് പരിശീലനം നേടിയ ഒസാമ, സീഷൻ എന്നിവരടക്കം ആറുപേർ നേരത്തെ ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലിന്റെ പിടിയിലായിരുന്നു.

ഒസാമയെയും സീഷനെയും നിർബന്ധിച്ച് ഐ.എസ്.ഐ പരിശീലനത്തിന് പാകിസ്ഥാനിലേക്ക് അയച്ചത് ഹുമൈദൂർ റഹ്‌മാനാണെന്ന് പൊലീസ് പറയുന്നു. പൊലീസ് തെരയുകയായിരുന്ന ഇയാൾ യു.പിയിലെ പ്രയാഗ്‌രാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതാണ്. മുംബയിൽ പിടിയിലായ സഖീർ നേരത്തെ പിടിയിലായ മുംബയ് സ്വദേശി ജാൻ മുഹമ്മദിന്റെ സുഹൃത്താണ്. മുംബയ് എ.ടി.എസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.

അതേസമയം പിടിയിലായ പ്രതികളെ ഭീകരാക്രമണത്തിന് സജ്ജമാക്കാൻ ഡൽഹി, ഗുജറാത്ത്, മുസാഫർനഗർ കലാപങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കാണിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORISTS ARRESTED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.