കാഞ്ഞങ്ങാട്: പള്ളിക്കര കടപ്പുറത്ത് മത്സ്യബന്ധന തോണിമറിഞ്ഞ് തൊഴിലാളികളടക്കം ആറുപേർക്ക് പരിക്കേറ്റു. കോട്ടിക്കുളം കടപ്പുറത്തെ ഉമേഷ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46) എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജൻ (47), രവീന്ദ്രൻ (47), മധു (44) എന്നിവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോസ്റ്റൽ പൊലീസുകാരനായ രമേശനും പരിക്കേറ്റു.
ഇന്നലെ രാവിലെ 7 മണിയോടെ മത്സ്യബന്ധനത്തിന് പോകുമ്പോൾ ഇവർ സഞ്ചരിച്ച ഫൈബർ ബോട്ട് കൂറ്റൻ തിരമാലയിൽപെട്ട് മറിയുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമത് അപകടമാണിത്. ഈ മാസം 5 ന് ബേക്കലിലും 12 ന് കീഴൂരിലുമുണ്ടായ ബോട്ടപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |