SignIn
Kerala Kaumudi Online
Saturday, 16 October 2021 6.04 PM IST

'മോദി ഇന്ത്യയിലെ ജീവിതം സുരക്ഷിതമാക്കി, ആത്മാഭിമാനം സംരക്ഷിച്ചു'; പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ മുസ്ളീം വനിതകളുടെ 'ദുആ' സമ്മേളനം നടത്തി ന്യൂനപക്ഷ മോർച്ച

modiji

കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ 71ാം ജന്മദിനം പ്രമാണിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ മുസ്ലീം വനിതകളുടെ 'ദുആ' സമ്മേളനം നടത്തി ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി. മുത്തലാഖ് നിരോധിച്ച്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുകയും, ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്തതിന് നന്ദിയായാണ് സമ്മേളനം നടത്തിയതെന്ന് ന്യൂനപക്ഷ മോർച്ച വക്താക്കൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ശ്രീ. ജിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. സ്ത്രീത്വത്തിനു യാതൊരു വിലയുമില്ലാതെ, ഗൾഫിലിരുന്നു പോലും നാട്ടിലുള്ള ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കുന്ന ,മുസ്‌ളീം രാജ്യങ്ങളിൽ പോലുമില്ലാത്ത കാര്യമാണ് നരേന്ദ്ര മോദി നിറുത്തലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രിയുടെ ഭരണത്തിൽ സ്ത്രീകൾക്കു പ്രത്യേകിച്ചു മുസ്ലീം സ്ത്രീകൾക്കു വലിയ പരിഗണയാണു നല്കുന്നതെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ മതസ്ഥർക്കും തുല്ല്യപരിഗണന നൽകുന്ന ഭരണമാണ് മോദിയുടേതെന്ന് ദേശിയ സെക്രട്ടറി സെയ്യത് ഇബ്രാഹീം പറഞ്ഞു.

എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം നൽകുകയും എന്നാൽ വർഗ്ഗീയതക്കും തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടുള്ള സർക്കാരാണ് നരേന്ദ്ര മോദിയുടേതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും, പ്രഭാരിയുമായ അഡ്വ: എസ്. സുരേഷ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, MINORITY, MORCHA, KOCHI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.