മാടപ്പള്ളി: പുതുക്കിപണിത പെരുമ്പനച്ചി കുടുംബക്ഷേമ ഉപകേന്ദ്രം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച പോഷകാഹാര ക്ളിനിക്ക്, ചൊവ്വാഴ്ച ജീവിതശൈലി രോഗനിർണയം, ബുധനാഴ്ച കുട്ടികളുടെ ക്ലിനിക് , വ്യാഴാഴ്ച വാർദ്ധക്യസഹജമായ രോഗ ക്ളിനിക്ക്, വെള്ളിയാഴ്ച ഗർഭിണികളുടെ പരശോധനയും കൗൺസിലിംഗും, ശനിയാഴ്ച കൗമാരപ്രായക്കാരുടെ ക്ളിനിക്ക് എന്നിങ്ങനെയാണ് ക്രമീകരണം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ ബിൻസൺ, ഫിലോമിന മാത്യു, സുജാത സാബു, ആരോഗ്യപ്രവർത്തകരായ ഡോ. രശ്മി, എൽ ലേഖമ്മ, അലിയാർകുഞ്ഞ്, സുഭാഷിണി, വാർഡ് മെമ്പർ ജോർജുകുട്ടി കൊഴുപ്പക്കളം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |