SignIn
Kerala Kaumudi Online
Friday, 29 March 2024 5.37 AM IST

ആയിരമല്ല,​ ​ 2400 കോടിയുടെ നിക്ഷേപം,​ തെലങ്കാനയിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് കിറ്റെക്‌സ്

sabu

ഹൈദരാബാദ്: കേരളത്തിലെ പദ്ധതികളിൽ നിന്ന് പിൻമാറിയ കിറ്റെക്ല് തെലങ്കാനയിലെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞതിൽ നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപമാണ് കിറ്റെക്സ് തെലങ്കാനയിൽ നടത്തുന്നത്. 2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് കിറ്റെക്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികൾ വഴി . 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കിറ്റക്സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും തൊഴില്‍ ലഭിക്കുക വനിതകള്‍ക്കാണ്.

നേരത്തെ ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു തെലങ്കാന സർക്കാരുമായുിള്ള ചർച്ചയിൽ കിറ്റെക്സ് വാഗ്‌ദാനം ചെയ്തിരുന്നത്. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവുമാണ് നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതിന് കാരണമെന്ന് കിറ്റെക്സ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KITEX, TELENGANA, 100 ACRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.