SignIn
Kerala Kaumudi Online
Thursday, 25 April 2024 4.27 AM IST

ജോജു ജോർജ് മുഖ്യവേഷത്തിലെത്തുന്ന ദ്വിഭാഷ ചിത്രം 'അദൃശ്യം' ചിത്രീകരണം പൂർത്തിയായി

adrishyam

ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സ്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവരുമായി ചേർന്ന് നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'അദൃശ്യ'ത്തിന്റെ ചിത്രീകരണം പൂർത്തിയായി.

മല യാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നൂറുദിവസത്തിലധികം നീണ്ടു നിന്ന ചിത്രീകരണം ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. ജോജു ജോർജ്, നരേൻ,ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യൻ നടി കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അദൃശ്യത്തിനുണ്ട്. ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നു കൊവിഡ് കാലത്തെ ചിത്രത്തിന്റെ ചിത്രീകരണം എന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു.ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ഡോൺ വിൻസന്റുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADRISHYAM, MOVIE, PACKUP
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.