പാലക്കാട്: പുതുതായി വൈദ്യുതീകരിച്ച പോത്തന്നൂർ - പൊള്ളാച്ചി റെയിൽവേ സെക്ഷനുകൾ ദക്ഷിണമേഖല (ബംഗളൂരു) റെയിൽവേ സേഫ്ടി കമ്മിഷണർ അഭയ് കുമാർ റായ് നാളെ പരിശോധിക്കും. പോത്തന്നൂരിൽ രാവിലെ 9.30നും പൊള്ളാച്ചിയിൽ ഉച്ചയ്ക്കുമാണ് പരിശോധന. തുടർന്ന് വേഗത പരീക്ഷണം, കറന്റ് കളക്ഷൻ ടെസ്റ്റ് എന്നിവയും ഉണ്ടാകും. വൈദ്യുത എൻജിൻ ഘടിപ്പിച്ച ട്രെയിൻ പൊള്ളാച്ചിയിൽ നിന്നും ഉച്ചയ്ക്കു ശേഷം മൂന്നിന് പുറപ്പെട്ട് 3.40ന് പോത്തന്നൂരിൽ എത്തിച്ചേരും. സെക്ഷനിലെ വൈദ്യുതി, എൻജിനീയറിംഗ്, സിഗ്നൽ പ്രവർത്തികളാണ് കമ്മിഷണർ പരിശോധിക്കുക.
ചെന്നൈയിലെ ദക്ഷിണ മേഖല പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ രാജേഷ് കുമാർ മെഹ്ത, റെയിൽവേ ഇലക്ട്രിഫിക്കേഷൻ ചീഫ് പ്രൊജക്ട് മാനേജർ സമീർ ഡിഗെ, പാലക്കാട് ഡിവിഷൻ ഡി.ആർ.എം. ത്രിലോക് കോത്താരി, സേലം ഡിവിഷൻ ഡി.ആർ.എം എ.ജി.ശ്രീനിവാസ് എന്നിവർവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |