കടമ്പഴിപ്പുറം: സ്കൂളുകളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കടമ്പഴിപ്പുറം ഹൈസ്കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.ദിലീപ്, മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, ഡിവൈ.എസ്.പി സി.എം.ദേവദാസ്, കെ.എം.ബിനീഷ് പങ്കെടുത്തു.
വടവന്നൂർ വി.എം.എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ കെ.ബാബു എം.എൽ.എ എസ്.സി.പി യൂണിറ്റ് സർട്ടിഫിക്കറ്റ് പ്രധാന അദ്ധ്യാപിക ജ്യോതിഷയ്ക്ക് കൈമാറി. കൊല്ലങ്കോട് സി.ഐ വിപിൻ കുമാർ വിഷയാവതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |