പാലക്കാട്: കോളേജുകൾ തുറക്കുന്നിന് മുന്നോടിയായി ജില്ലയിൽ കൊവിഡ് വാക്സിൻ വിതരണം അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ ഇതുവരെ 23,57,722 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ 17,62,173 പേർ ഒന്നാം ഡോസും 5,95,549 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
രണ്ടാം ഡോസിന് 84 ദിവസത്തെ ദൈർഘ്യം ഉള്ളതിനാലാണ് രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. നിലവിൽ ജില്ലയിൽ വാക്സിന് ക്ഷാമമില്ലാത്തതിനാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വിതരണം പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ 18നും 45നും ഇടയിൽ പ്രായമുള്ള 72,257 പേർ രണ്ട് ഡോസുകളും സ്വീകരിച്ചു. ആകെ 7,28,899 പേർ വാക്സിൻ സ്വീകരിച്ചതിൽ 6,56,642 പേർ ഒന്നാം ഡോസും എടുത്തു.
-വിഭാഗം- ഒന്നാം ഡോസ് എടുത്തവർ- രണ്ടാം ഡോസ് എടുത്തവർ- ആകെ
1. 18- 45- 6,56,642- 72,257- 7,28,899
2. 45-60- 4,75,014- 1,87,321- 6,62,335
3. 60ന് മുകളിൽ- 4,10,611- 2,25,397- 6,36,008
4. വിദേശത്തുപോകാൻ തയ്യാറെടുക്കുന്നവർ- 19,661- 18,103- 37,764
5. ആരോഗ്യപ്രവർത്തകർ- 35,002- 27,303- 62,305
6. ഗർഭണികൾ- 9805- 242- 10,047
7. മുന്നണി പ്രവർത്തകർ- 81,586- 40,510- 1,22,096
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |