നാളെ വൈകിട്ട് പമ്പിംഗ് പുനരാരംഭിച്ചേക്കും
അമ്പലപ്പുഴ : അമ്പലപ്പുഴ - തകഴി സംസ്ഥാന പാതയിൽ, ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. രണ്ടു ദിവസം മുമ്പ് കേളമംഗലം പാലത്തിനു സമീപമാണ് പൈപ്പിൽ ചോർച്ച കണ്ടത്. ഇന്നലെ രാവിലെ യുഡിസ്മാറ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷിച്ചതിനു ശേഷം ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ച് അറ്റകുറ്റപ്പണികൾ ആരംഭിക്കുകയായിരുന്നു. കടപ്രയിൽ നിന്നുള്ള പമ്പിംഗ് രാവിലെ തന്നെ നിറുത്തിവച്ചു. നാളെ വൈകിട്ടോടെ അറ്റകുറ്റപ്പണികൾ തീർത്ത് പമ്പിംഗ് പുനരാരംഭിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |