SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.36 PM IST

എൽ.ഡി ക്ലർക്ക് മുഖ്യപരീക്ഷക്കുള്ള അർഹത പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു

psc

തിരുവനന്തപുരം: എൽ.ഡി ക്ലാർക്ക് മുഖ്യപരീക്ഷക്കുള്ള അർഹത പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.14 ജില്ലകളിലായി 231447 പേരെയാണ് മുഖ്യപരീക്ഷക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്. 24079 പേർ. തൊട്ടുപിന്നിൽ തിരുവനന്തപുരം (23654). ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് (7499). വിശദാംശങ്ങൾ പി.എസ്.സി വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രാഥമിക പരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്, അസിസ്റ്റന്റ് സെയിൽസ്മാൻ, വി.ഇ.ഒ തുടങ്ങി മറ്റു തസ്തികകളുടെ അർഹതാ പട്ടിക തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. നവംബർ, ഡിസംമ്പർ മാസങ്ങളിൽ നടക്കുന്ന മുഖ്യ പരീക്ഷയിൽ പങ്കെടുക്കുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. കൊവിഡ് ബാധിച്ച് നിശ്ചിത ദിവസം പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ മുൻകൂട്ടി അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം ഘട്ടമായി 2021 ജൂലൈ മൂന്നിന് പരീക്ഷ എഴുതിയവർ അവരുടെ യഥാർത്ഥ പരീക്ഷാ തീയതിക്കനുസരിച്ച് കോഡ് ഏതാണെന്ന് ഉറപ്പു വരുത്തണമെന്ന് പി.എസ്.സി അറിയിച്ചു. അന്തിമ പരീക്ഷയുടെ തീയതിയും വിശദമായ സിലബസും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.