തിരുവനന്തപുരം: കേന്ദ്ര ജീവനക്കാർ1968 സപ്തംബർ 19 ന് നടത്തിയ ഐതിഹാസിക സമരത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണ പുതുക്കി ഇന്ന് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിക്കും. രാവിലെ ഓഫീസുകൾക്ക് മുമ്പിൽ പതാക ഉയർത്തി അനുസ്മരണം നടത്തും.
വൈകുന്നേരം 6.30 ന് 'ആസ്തി വിൽപനയുടെ പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ബി.എസ്.എൻ.എൽ എംപ്ളോയിസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി വി.എ.എൻ. നമ്പൂതിരിയും പി.വി. ചന്ദ്രശേഖരനും ചേർന്ന് രചിച്ച 'ചരിത്രം രചിച്ച 5 ദിനങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും വെബിനാറിൽ നടക്കുമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി. ശ്രീകുമാറും ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |