തൃശൂർ : 2,640 പേർ രോഗമുക്തരായപ്പോൾ 2,329 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നിലവിൽ 21,475 ആണ്. തൃശൂർ സ്വദേശികളായ 65 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,64,903 ആണ്. 4,41,481 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.97 ശതമാനമാണ്. ശനിയാഴ്ച്ച സമ്പർക്കം വഴി 2,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ നാല് ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേർക്കും, ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധയുണ്ടായി.
വാക്സിൻ വിതരണം
ആകെ വിതരണം ചെയ്തത് 31,20,462
ആദ്യ ഡോസ് 22,16,949
സെക്കൻഡ് ഡോസ് 9,03,513.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |