പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 831 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 826 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,69,949 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 162370 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.ഏറത്ത് സ്വദേശി (59), മല്ലപ്പുഴശേരി സ്വദേശി (65), പത്തനംതിട്ട സ്വദേശി (42) എന്നിവരാണ് മരിച്ചത്. ജില്ലയിൽ ഇന്നലെ 1099 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 160114 ആണ്. ജില്ലക്കാരായ 8789 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |