ന്യൂഡൽഹി: വിമർശനാത്മക രചനകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ്. ജീവിച്ചിരിക്കുന്ന എഴുത്തുകാർക്ക് നൽകുന്ന കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഉന്നത പുരസ്കരമാണ് ഫെലോഷിപ്പ്.
2013ൽ എം.ടി.വാസുദേവൻനായർക്കാണ് മലയാളത്തിൽ നിന്ന് ഏറ്റവും ഒടുവിൽ ഫെലോഷിപ്പ് ലഭിച്ചത്. കോവിലൻ, തകഴി, വൈക്കം മുഹമ്മദ് ബഷീർ എന്നിവർക്കും ലഭിച്ചിട്ടുണ്ട്. കോളേജ് അദ്ധ്യാപികയായിരുന്ന ലീലാവതിക്ക് സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യഅക്കാഡമി, കേരള സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 2008ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |