കൊച്ചി: തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ കേന്ദ്രമായുള്ള സ്പോർട്സ് കേരള എലൈറ്റ് റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ നടത്തിപ്പ് കേരള ബ്ലാസ്റ്റേഴ്സിന്. അക്കാദമിയുടെ സാങ്കേതിക പങ്കാളികളായി പ്രവർത്തിക്കും. അഞ്ചുവർഷത്തെ പ്രാരംഭ കാലയളവിൽ സെന്റർ ഒഫ് എക്സലൻസിന്റെ നിയന്ത്രണവും ക്ലബ്ബിനായിരിക്കും. അക്കാദമിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചു. കൊച്ചിയിൽ തുടങ്ങുന്ന വനിതാ ഫുട്ബോൾ അക്കാദമിയുടെ നടത്തിപ്പ് ചുമതലയും ബ്ലാസ്റ്റേഴ്സിന് ലഭിക്കുമെന്നാണ് സൂചന. യുവ പ്രതിഭകളെ പിന്തുണയ്ക്കാനും ഭാവിയിലെ ഫുട്ബോൾ താരങ്ങളാക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |