SignIn
Kerala Kaumudi Online
Friday, 19 April 2024 9.00 AM IST

പ്രതീക്ഷകളുടേതോ കൊടിയേറ്റം ?

chenda

തൃശൂർ : ഇരുപത് മാസമായി പരിശീലനം മാത്രമായി വാദ്യകലാകാരന്മാർ ഒതുങ്ങുന്നതിനിടെ, വീണ്ടും പ്രതീക്ഷകളുമായി ഒരു ഉത്സവ സീസൺ കൂടി. ആചാരപ്പെരുമയോടൊപ്പം ആയിരക്കണക്കിന് പേരുടെ പ്രതീക്ഷ കൂടിയാണ് ഉത്സവക്കാലം.

ഈ മാസം 23 ന് നടക്കുന്ന തിരുവില്വാമല നിറമാല മുതൽ മേയിൽ കൊട്ടിയിറങ്ങുന്ന കൂടൽമാണിക്യം, പറക്കോട്ടുകാവ് തലപ്പൊലി വരെ നീണ്ടു നിൽക്കുന്നതാണ് മദ്ധ്യകേരളത്തിലെ ഉത്സവകാലം. അടുത്ത സീസണിന് കൊടികയറാൻ ദിവസങ്ങൾ ശേഷിക്കേ ഇത്തവണയും പ്രതീക്ഷകൾ അങ്ങകലെയാണ്.

ക്ഷേത്രകല വാദ്യ കലാ അക്കാഡമി, ക്ഷേത്ര വാദ്യകല ക്ഷേമ സഭ എന്നീ സംഘടനകളിൽ മാത്രം ജില്ലയിൽ അയ്യായിരത്തിലേറെ വാദ്യകലാകാരന്മാരുണ്ട്. കൂടാതെ മറ്റ് സംഘടനകളിലും അല്ലാതെയും ഇരട്ടിയോളം കലാകാരന്മാരുണ്ടെന്നാണ് കണക്ക്. നാഗസ്വര വാദ്യ അസോസിയേഷനിലും ആയിരത്തോളം പേരുണ്ട്. കാവടി പോലുള്ള ആഘോഷങ്ങളിലാണ് കൂടുതലായും നാഗസ്വരക്കാരുള്ളത്. ഇവർക്കാണ് വലിയ തിരിച്ചടി. വിവാഹച്ചടങ്ങുകളിലും മറ്റും ഇവർക്ക്‌ ലഭിച്ചിരുന്ന വരുമാനവും നിലച്ചു. ഉരുട്ടു ചെണ്ട കൊട്ടുന്നവർക്കും തിമില വാദകർക്കും സാധാരണ കലാകാരന്മാർക്കും ഒരു ദിവസം പകലും രാത്രിയും പങ്കെടുത്താൽ 1500 മുതൽ 2500 വരെയാണ് ലഭിക്കുക. ഇവരിൽ പലരും വരുമാനമാർഗ്ഗം അടഞ്ഞ നിലയിലാണ്. പ്രമാണിമാർക്കും മുതിർന്നവർക്കും പരിചയ സമ്പത്ത് അനുസരിച്ചാണ് വരുമാനം. വാദ്യകലാകാരന്മാർ, ക്ഷേത്രകലാകാരന്മാർ, സ്‌റ്റേജ് കലാകാരന്മാർ, ഉത്സവ പറമ്പുകളിൽ നാരങ്ങാവെള്ളം മുതൽ ഉത്സവ പലഹാരങ്ങളും ബലൂണും മറ്റും വിൽക്കുന്നവർ തുടങ്ങി ഒട്ടനവധി മേഖലകളിലുള്ളവർക്കുള്ള ആശ്രയമാണ് ഓരോ ഉത്സവപ്പറമ്പും.

പ്രതീക്ഷയോടെ വാദ്യകലാകാരന്മാർ

ചെണ്ട, തിമില, താളം, എടയ്ക്ക, കൊമ്പ്, നാഗസ്വരം, കുഴൽ, ബാൻഡ് വാദ്യം തുടങ്ങി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിരവധി പേർ മറ്റ് മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഈ മേഖലയിലുള്ളവർക്ക് മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇളവുകൾ നൽകിയെങ്കിലും വലിയ ആൾക്കൂട്ടങ്ങൾക്ക് ഇപ്പോഴും അനുമതിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉത്സവ നടത്തിപ്പുകാരെ അലട്ടുന്നു. ചെറിയ ഉത്സവങ്ങൾക്ക് പോലും ചുരുങ്ങിയത് മുപ്പതോളം വാദ്യകലാകാരന്മാർക്ക് അവസരം ലഭിച്ചിരുന്നത് ഇപ്പോൾ പത്തിലേക്ക് ചുരുങ്ങി. എറണാകുളം, തൃപ്പൂണിത്തുറ ഉത്സവങ്ങൾ മുൻകാലങ്ങളിലെ പോലെ നടത്തുമെന്ന പ്രഖ്യാപനം ഇവർക്ക് പ്രതീക്ഷയേകുന്നുണ്ട്.

വരുമാനം പ്രതിദിനം


വീക്കം ചെണ്ട 1200

കുഴൽ 800 മുതൽ ആയിരം വരെ

കൊമ്പ് 1200 മുതൽ 1500 വരെ

താളം 1000 മുതൽ 1200 വരെ.

തിരുവില്വാമല നിറമാലയോടെയാണ് ഉത്സവ സീസൺ ആരംഭിക്കുന്നതെങ്കിലും നവരാത്രി ആഘോഷത്തോടെയാണ് കൂടുതൽ സജീവമാകുക. ആ സമയമാകുമ്പോഴേക്കും കൊവിഡ് കുറഞ്ഞ് അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

പെരുവനം കുട്ടൻ മാരാർ

( നാളെ .... അടുത്ത ബെല്ലിനായി കാതോർത്ത് നാടക കലാകാരൻമാർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ULSAVAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.